മായാത്തോരീ നിനവിലും
തോരാ ത്തൊരീ മഴയിലും
ഞാൻ നിന്നെ കാണുന്നുവോ
മഴമുകിലിൻ മാനത്ത്
പാടാത്തൊരു പാട്ടുമായി
നീ എന്നും എന്നരികിൽ വന്നോ
തേടാത്തൊരു തീരത്തെ
പോവത്തൊരു യാത്രയ്കായ്
എന്നെ നീ വിളിയ്കുവതെങ്ങനെ ?
ഇരുളിൻ ആഴങ്ങളിലെ
നേർത്ത വിങ്ങലുകൾ
കനവിൻ നിറമുള്ള
സൂര്യനായി നീ അറിവൂ
കാണാത്തോരെന്നെ നീ
ആത്മ നൊമ്പരത്തിൻ
തൂവൽ സ്പർശമായി
അറിവതെങ്ങനെ
സന്ധ്യാ സ്വപ്നങ്ങളിൽ
വിരിയുന്നൊരു പൂവായി
വിണ്ണിനെ കാണാതെ
മണ്ണിലേ ക്കൊടുങ്ങുന്നു നാഥാ

some relations do not demand anything... silent.. yet so beautiful , like a silent melody in the deep woods
ReplyDelete